home
Shri Datta Swami

 11 Apr 2023

 

Malayalam »   English »  

ഭക്തരുടെ ദുഷ്ഫലങ്ങൾക്കായി അങ്ങ് കഷ്ടപ്പെടുമ്പോൾ അങ്ങയെ ആശ്വസിപ്പിക്കാൻ ഞങ്ങൾക്ക് എന്തുചെയ്യാൻ കഴിയും?

[Translated by devotees]

[ശ്രീമതി. സുധാ റാണി ചോദിച്ചു: പാദനമസ്കാരം സ്വാമി! എന്റെ ജീവിതത്തിലെ ഓരോ സെക്കൻഡിലും തീവ്രമായ മാർഗനിർദേശത്തിന് നന്ദി സ്വാമി. സ്വാർത്ഥയായതിനാൽ കുറച്ച് നിമിഷങ്ങൾ മാത്രം എനിക്ക് അങ്ങയെ നിരീക്ഷിക്കാൻ സാധിക്കുന്നുള്ളൂ. പക്ഷേ, എൻറെ ശ്രദ്ധയിൽപ്പെടാതെ അങ്ങ് അവിടെയുള്ളതിനാൽ ഓരോ നിമിഷത്തിനും ഞാൻ നന്ദി പറയുന്നു.

ഒരു മനുഷ്യാവതാരമായതിനാൽ, അങ്ങയുടെ യോഗ്യരായ ഭക്തരെ മോചിപ്പിക്കാൻ അങ്ങ് നിരവധി വേദനകളും രോഗങ്ങളും സഹിക്കുന്നു. പക്ഷേ നിസ്സഹായത കാരണം നമുക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല. സ്വാമിയേ, അങ്ങയെ പ്രസാദിപ്പിക്കാനും അങ്ങയുടെ ദുരിതങ്ങളിൽ ആശ്വസിപ്പിക്കാനും ഞങ്ങൾ എന്തു ചെയ്യണം? അങ്ങയെ എങ്ങനെ സേവിക്കും? ഞങ്ങൾ എന്താണ് പ്രാർത്ഥിക്കേണ്ടത്? പിന്നെ ആരോട്? അങ്ങ് ദുരിതം ആസ്വദിക്കുന്നുവെന്ന് ദയവായി പറയരുത്. സ്വാമി ദയവായി ഞങ്ങളെ പ്രബുദ്ധരാക്കൂ.]

സ്വാമിയുടെ മറുപടി:- നിങ്ങളുടെ വീട്ടിൽ ഒരു അതിഥി വന്ന് തനിക്ക് പഞ്ചസാരയുടെ പ്രശ്‌നമുള്ളതിനാൽ(sugar problem) എരിവുള്ള വിഭവങ്ങൾ മാത്രമേ കഴിക്കൂ എന്ന് പറഞ്ഞാൽ, നിങ്ങൾ അവനെ മധുരം കഴിക്കാൻ നിർബന്ധിക്കുമോ?

നിങ്ങൾ മധുരപലഹാരങ്ങൾ ഇഷ്ടപ്പെടുന്നതിനാൽ മധുരപലഹാരങ്ങൾ നല്ലതാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. മാത്രമല്ല, ദൈവം തൻറെ യഥാർത്ഥ ഭക്തരുടെ ശിക്ഷകൾ അവരുടെ അറിവില്ലാതെയും സമ്മതമില്ലാതെയും ഏറ്റുവാങ്ങുന്നു. ഈ സാഹചര്യത്തിൽ നിങ്ങൾക്കു് എങ്ങനെ ദൈവത്തെ നിയന്ത്രിക്കാനാകും? ഭക്തർ അവരുടെ ശിക്ഷകൾ ദൈവത്തിന് നൽകുന്നില്ല, അതേസമയം ദൈവം തന്നെ അവരുടെ അറിവില്ലാതെ ശിക്ഷകൾ ഏറ്റുവാങ്ങുന്നു. എല്ലാ ഭക്തരുടെയും ശിക്ഷ ദൈവം ഏറ്റെടുക്കുന്നില്ല. ഒരു പ്രത്യേക പ്രശ്നം പരിഹരിച്ചാൽ ഭക്തൻ ആദ്ധ്യാത്മിക ലൈനിൽ വികസിക്കുമെന്ന ചിന്ത  ഭക്തനെ കുറിച്ച് ഭഗവാനിൽ ആത്മവിശ്വാസം വളർത്തിയാൽ മാത്രമേ, ആ പ്രത്യേക ഭക്തൻറെ കർമ്മങ്ങളുടെയും ഫലങ്ങളുടെയും ചക്രത്തിൽ(cycle of deeds and fruits) ഭഗവാൻ ഇടപെടുകയുള്ളൂ. ദശലക്ഷക്കണക്കിന് വർഷങ്ങളായി ദൈവത്തിൻറെ ശീലമാണിത്.  അത്തരം അനിവാര്യമായ കാര്യങ്ങളിൽ നിങ്ങൾ എന്തിനാണ് ആശങ്കപ്പെടുന്നത്. ഈ ദൈവിക ജ്ഞാനം പ്രചരിപ്പിക്കുന്നതിലൂടെ ആദ്ധ്യാത്മികമായി താൽപ്പര്യമുള്ള മറ്റുള്ളവരെ സഹായിക്കാൻ നിങ്ങൾ ശ്രമിക്കുകയും അവർക്ക് പ്രയോജനമുണ്ടെന്ന് കാണുകയും ചെയ്യണം.

★ ★ ★ ★ ★

 
 whatsnewContactSearch